5 വര്‍ഷം കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ അഴിമതി വിമുക്ത സംസ്ഥാനമായി ഡെല്‍ഹി മാറും; ഇത് കെജരിവാളിന്റെ ഉറപ്പ്

single-img
14 February 2015

kejriwal-delhi-cm-office1_650_122813043159ഇന്ന് എല്ലാ ഇന്ത്യക്കാരും മുഖ്യമന്ത്രിയായ ദിനമാണ്. അഞ്ചു വര്‍ഷം കൊണ്ട് ഡല്‍ഹിയെ ഇന്ത്യയിലെ ആദ്യത്തെ അഴിമതി മുക്ത സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയെ പൂര്‍ണ്ണ സംസ്ഥാനമാക്കും. എല്ലാ മതവിഭാഗങ്ങള്‍ക്കും ഇവിടെ സുരക്ഷ ഉറപ്പാക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.

എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഉടന്‍ വേറെ സംസ്ഥാനങ്ങളിലെങ്ങും മത്സരിക്കില്ലെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കി. അഹങ്കാരമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പരാജയത്തിന് ഇടയാക്കിയതെന്നും അതുകൊണ്ട് ആ അഹങ്കാരം ഒഴിവാക്കാന്‍ പ്രവര്‍ത്തകരോട് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.

അഴിമതിക്കാരെ പിടികൂടി അറിയിക്കണം. ഇങ്ങനെ അറിയിക്കാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ വിഐപി സംസ്‌ക്കാരം ഉടന്‍ നിര്‍ത്തും. ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.

നിങ്ങള്‍ നികുതിയായി നല്‍കുന്ന പണം ഒരിക്കലും പാഴാവില്ല. മോദി രാജ്യം ഭരിക്കണം. എന്നിട്ട് ഡല്‍ഹിയെ സ്വതന്ത്രമാക്കണമെന്നും കിരണ്‍ ബേദി എന്റെ സഹോദരിയെപ്പോലെയാണെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.