അര്‍ബുദരോഗികളായ അനാഥക്കുഞ്ഞുങ്ങളുടെ ആഗ്രഹം സാധിപ്പിച്ച് നടന്‍ വിജയ്

single-img
14 February 2015

Vijayരക്താര്‍ബുദം ബാധിച്ച് മരണം കാത്തിരിക്കുന്ന മൂന്ന് അനാഥകുട്ടികളുടെ അവസാനആഗ്രഹം സഫലമാക്കി ഇളയദളപതി വിജയ് തന്റെ സഹജീവിസ്‌നേഹം വീണ്ടും തെളിയിച്ചു. ചെന്നൈയിലെ ഒരു അനാഥാലയത്തില്‍ രക്താര്‍ബുദം ബാധിച്ച ജീവിക്കുന്ന മൂന്ന് കുട്ടികളുടെ ആഗ്രഹമാണ് വിജയ് സാധിച്ചുകൊടുത്തത്.

നടന്‍ വിജയ്‌യെ നേരിട്ട് കാണണമെന്നാണ് കുട്ടികള്‍ അവരുടെ അവസാന ആഗ്രഹമായി പറഞ്ഞത്. വിജയ്‌യെ പരിചയപ്പെടണമെന്നും കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്നുമായിരുന്നു കുട്ടികളുടെ ആഗ്രഹം. ഇക്കാര്യം അധികൃതര്‍ ഉടന്‍ തന്നെ വിജയ്‌യെ അറിയിക്കുകയായിരുന്നു.

ഇതറിഞ്ഞ വിജയ് കുട്ടികളെ ഉടന്‍തന്നെ തന്റെ വീട്ടിലേക്ക് വരുത്തി മൂത്ത സഹോദരന്റെ സ്‌നേഹ വത്സല്യത്തോടെ ഒരു പകല്‍ അവര്‍ക്കൊപ്പം ചെലവഴിച്ചു. അവരുടെ ആഗ്രഹം പോലെതന്നെ വിജയുടെ കൂടെ സമയം ചെലവഴിക്കുകയും ഫോട്ടോ എടുക്കാന്‍ പറ്റിയതിന്റെയും സന്തോഷത്തിലാണ് അവര്‍ അവിടെനിന്നും പിരിഞ്ഞത്.