പാകിസ്ഥാനിലെ പെഷവാറില്‍ മുസ്ലീംപള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു

single-img
13 February 2015

051114_pakistan_blast_543-x-2751പെഷവാറിലെ സൈനിക സ്‌കൂളിലെ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുംമുമ്പേ പാകിസ്ഥാന്‍ വീണ്ടും കുരുതിക്കളമായി. പെഷവാറിലെ മുസ്ലീംപള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ ഹയാതാബാദ് ജില്ലയിലെ ഷിയാ പള്ളിയില്‍ ഇരച്ചു കയറിയ ഭീകരര്‍ വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെള്ളിയാഴ്ചയായതിനാല്‍ നിരവധി വിശ്വാസികള്‍ പള്ളിയില്‍ എത്തിയിരുന്നു. താലിബാനുമായി ബന്ധമുള്ള സുന്നി തീവ്രവാദികള്‍, ന്യൂനപക്ഷമായ ഷിയാ വിശ്വാസികളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പാകിസ്ഥാനില്‍ നിത്യസംഭവമായിരിക്കുകയാണ്. ഭീകരര്‍ക്കെതിരെ കര്‍ശന നടപടിയുമായി നീങ്ങുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.