ഡെല്‍ഹി മന്ത്രിസഭ ഫെബ്രുവരി 14 ന് സത്യപ്രതിജ്ഞ ചെയ്യുന്നതു കാണാന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്ന് ആംആദ്മി

single-img
11 February 2015

20423-ModiandKejriwal-1388826268-988-640x48049 ദിവസത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നായിരുന്നു അരവിന്ദ് കേജ്‌റിവാള്‍ രാജിവെച്ചത്. അടുത്ത വര്‍ഷം അതേ ഫെബ്രുവരി 14ന് ഡെല്‍ഹിയില്‍ പൂര്‍ണ്ണ മന്ത്രിസഭയുമായി കെജരിവാള്‍ അധികാരത്തിലേറുന്നത് ചരിത്രത്തിന്റെ നിയോഗമായിരിക്കാം. ചരിത്രം കുറിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന കേജ്‌റിവാള്‍ പ്രധാനമന്ത്രി മോദിയേയും, ഡല്‍ഹിയിലെ ബി ജെ പി എംപിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കും.

ഇതു സംബന്ധിച്ച് ഇന്ന് രാഷ്ട്രപതിയേയും, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങിനെയും കാണും. പ്രധാനമന്ത്രി മോദിയുമായുള്ള കൂടികാഴ്ചയും ഇന്നോ നാളയോ ഉണ്ടാകും ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് പുറമെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദിയേയും ചടങ്ങിന് ക്ഷണിക്കാനും ആം ആദ്മി പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍നിന്നുമാത്രമാണ് ആം ആദ്മിക്ക് സീറ്റുകള്‍ ലഭിച്ചത്. മാത്രമല്ല വരാണസിയില്‍ മോദിയോട് കേജ്‌റിവാളിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ ആം ആദ്മി എന്ന പ്രതിഭാസം അവസാനിച്ചുവെന്ന് പണ്ഡിതര്‍ വിലയിരുത്തുകയും ചെയ്തു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം കേജ്‌റിവാളും ആം ആദ്മി പാര്‍ട്ടിയും ഡെല്‍ഹിയില്‍ അധികാരത്തിലേറുന്നതിന് കാലം സാക്ഷിയായി.