ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ വിവാഹം ഇന്ന്

single-img
10 February 2015

amitshahഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടന്നു കഴിഞ്ഞ ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരഞ്ഞ് നില്‍ക്കുമ്പോള്‍ ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ മകന്റെ വിവാഹം കൂടുന്ന തിരക്കിലാണ്.

അഹമ്മദാബാദ് എസ്.ജി ഹൈവേയിലെ വൈ.എം.സി.എ ഇന്റര്‍ നാഷണല്‍ സെന്ററിലാണ് വിവാഹം നടക്കുന്നത്. കേന്ദ്രമന്ത്രി അരുണ്‍ ജെറ്റ്‌ലി, വി. സതീഷ്, ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങിയ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം കല്യാണത്തിനെത്തുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേ ്രമോഡി ചടങ്ങില്‍ പങ്കെടുക്കുന്ന കാരയത്തില്‍ തീരുമാനമായിട്ടില്.

ശനിയാഴ്ച ഡല്‍ഹി തെരഞ്ഞടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയായ ശേഷമാണ് അമിത് ഷാ മകന്റെ വിവാഹത്തിനായി അഹമ്മദാബാദിലേക്ക് തിരിച്ചത്.