അഴിമതിയും വി.ഐ.പി സംസ്‌കാരവും അവസാനിപ്പിക്കും; ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് കെജരിവാള്‍

single-img
10 February 2015

Aravindതാന്‍ സാധാരണ മനുഷ്യനാണെന്നും താന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും അതുകൊണ്ടു തന്നെ ജനങ്ങളുടെ ഭാഗത്തു നിന്നും ചിന്തിച്ച് ഡല്‍ഹിയില്‍ അഴിമതിയും വിഐപി സംസ്‌കാരവും അവസാനിപ്പിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ വിജയം തൂത്തുവാരിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പു ഫലത്തില്‍ തനിക്ക് ആശങ്കയില്ലായിരുന്നുവെന്നും ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.