ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനാല്‍ തന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ജീവനേകണമെന്ന ആഗ്രഹം സഫലീകരിക്കാനാകാതെ ബിജു ആന്റണി ഇന്ന് സ്വര്‍ഗ്ഗത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കും

single-img
9 February 2015

Bijuതന്റെ മുന്നിലെത്തിയ അനാഥരെ സനാഥരാക്കിയ ഓട്ടോഡ്രൈവര്‍ ബിജു ഭൂമിയില്‍ തന്റെ ഓര്‍മ്മകള്‍ ബാക്കിവെച്ച് സ്വര്‍ഗ്ഗത്തില്‍ ഇന്നു 43മത് പിറന്നാള്‍ ആഘോഷിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റൂട്ടില്‍ ആനക്കല്ലില്‍ ഉച്ചകഴിഞ്ഞ് രണ്ടരയോടെയുണ്ടായ അപകടത്തെ തുടര്‍ന്നാണ് ബിജു ആന്റണി മരണമടഞ്ഞത്. പക്ഷേ മരണശേഷം അവയവങ്ങള്‍ മറ്റാര്‍ക്കെങ്കിലും ജീവിതം പകരണമെന്നുള്ള ബിജുവിന്റെ ആഗ്രഹം സഫലമായില്ല.

അപകടത്തെതുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് മണിക്കൂറുകള്‍ക്കകം മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ഈ വിവരം ബിജുവിന്റെ കുടുംബാംഗങ്ങളെ ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഇവര്‍ അവയവദാനത്തിന് സമ്മതം അറിയിക്കുകയുംഎന്നാല്‍ എന്നാല്‍ മെഡിക്കല്‍ കോളജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രികളിലും വെന്റിലേറ്റര്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ അതിനുള്ള സൗകര്യമെത്തിക്കുന്നതിനിടയില്‍ ബിജു മരണപ്പെടുകയായിരുന്നു.

മറ്റുള്ളവര്‍ക്ക് ഏതുസമയവും സഹായഹസ്തവുമായി എത്തുന്ന വ്യക്തിയായിരുന്നു കുരിശുകവലയിലെ ഓട്ടോ ഡ്രൈവറായ ബിജു. തന്റെ യാത്ര പോകുന്നതിനിടയില്‍ വഴിയരുകില്‍ കാണുന്ന അനാഥരെയും മനോരോഗികളെയും സ്‌നേഹപൂര്‍വ്വം സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കുകയും തുടര്‍ ദിവസങ്ങളില്‍ അവര്‍രുടെ കാര്യങ്ങള്‍ സ്ഥലശത്തത്തി ചോദിച്ച് മനസ്സിലാക്കുയും ബിജു ചെയ്യുമായിരുന്നു.

വാടകവീട്ടില്‍ രണ്ടിലും മൂന്നിലും പഠിക്കുന്ന രണ്ടു കുട്ടികള്‍ക്കും ഭാര്യക്കും അമ്മയ്ക്കുമൊപ്പം കഴിയുമ്പോഴും തന്റെ മുന്നില്‍ സഹായം ചോദിച്ചെത്തുന്നവരെ ഇതുവരെയും ബിജു മടക്കി അയച്ചിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. കാഞ്ഞിരപ്പള്ളി ബേത്‌ലഹേം ആശ്രമത്തിലെ സ്ഥിരം ഓട്ടോക്കാരനായിരുന്ന ബിജു ആശ്രമത്തിന്റെ ആവശ്യത്തിനായി അരി പൊടിപ്പിക്കാന്‍ അന്തേവാസിയുമായി പോയി മടങ്ങുംവഴിയായിരുന്നു അപകടം മുന്നിലെത്തിയത്.