വിദേശബാങ്കില്‍ നിന്നും നിക്ഷേമുള്ളവരുടെ പേരുകള്‍ മാത്രം ലഭിച്ചതുകൊണ്ട് കാര്യമില്ലെന്നും അത് കള്ളപ്പണമാണെന്ന് തെളിവ് കിട്ടിയാലെ നടപടിയുണ്ടാകുള്ളുവെന്നും അരുണ്‍ ജെയ്റ്റ്‌ലി

single-img
9 February 2015

arun_jaitley_1404932613_540x540അംബാനി സഹോദരന്‍മാര്‍ അടക്കമുള്ളവര്‍ക്കു വിദേശത്തു വന്‍ നിക്ഷേപമുണ്‌ടെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശദീകരണവുമായി രംഗത്ത്. വിദേശ ബാങ്കുകളില്‍ നിക്ഷേപമുള്ളവരുടെ പേരുകള്‍ മാത്രം ലഭിച്ചതു കൊണ്ടു കാര്യമില്ലെന്നും നിക്ഷേപങ്ങള്‍ കള്ളപ്പണമാണെന്നതിനു തെളിവു ലഭിച്ചാല്‍ മാത്രമെ നടപടിയുണ്ടാവുകയുള്ളുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തു വരാനുണ്‌ടെന്നും ജയ്റ്റ്‌ലി പറഞ്ഞു.