സിറിയയില്‍ ഐ.എസ് ഭീകരര്‍ക്കെതിരെ ജോര്‍ദ്ദാന്‍ താണ്ഡവം; വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 7000ത്തോളം ഭീകരര്‍

single-img
9 February 2015

ISIS Syriaഐഎസ് ബന്ദിയാക്കിയ ജോര്‍ദാന്‍കാരനായ പൈലറ്റിനെ വധിച്ചതിനെ തുടര്‍ന്ന് ആക്രമണം ശക്തമാക്കിയ ജോര്‍ദാന്‍ വ്യോമാക്രമണത്തിലൂടെ വധിച്ചത് 7000ത്തോളം ഐ.എസ്. ഭീകരരരെ. ഐഎസ് പരിശീലനകേന്ദ്രങ്ങളും ആയുധശാലകളും തകര്‍ക്കുകയും അനധികൃത എണ്ണക്കച്ചവടം അവസാനിപ്പിക്കുകയും ചെയ്യുംവരെ ആക്രമണം തുടരുമെന്ന് ജോര്‍ദാന്‍ വ്യോമസേനാ തലവന്‍ ജനറല്‍ മന്‍സൂര്‍ അല്‍ ജബോര്‍ അറിയിച്ചു.

ജോര്‍ദാന്‍ യുദ്ധവിമാനങ്ങള്‍ കഴിഞ്ഞയാഴ്ച മൂന്നു ദിവസങ്ങള്‍ക്കിടെ വടക്കുകിഴക്കന്‍ സിറിയയിലെ ഐഎസ് കേന്ദ്രങ്ങില്‍ 56 തവണയാണ് ബോംബാക്രമണം നടത്തിയത്. ജോര്‍ദ്ദാന്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെയും ലക്ഷ്യംവയ്ക്കുന്നുണ്ട്. 40 എഫ്-16 യുദ്ധവിമാനങ്ങള്‍ മാത്രമാണ് ജോര്‍ദാന്‍ വ്യോമസേനയ്ക്കുള്ളതെന്നും യുഎഇയുടെ എഫ്-16 വിമാന യൂണിറ്റ് വരുംദിവസങ്ങളില്‍ ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ പങ്കുചേരാന്‍ ജോര്‍ദാനിലെത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇതേസമയം, ജോര്‍ദാന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് അവകാശപ്പെട്ട യുഎസ് ബന്ദി കയ്‌ല മുള്ളറെ കഴിഞ്ഞ വര്‍ഷം തന്നെ അവര്‍ വധശിക്ഷയ്ക്കു വിധിച്ചിരുന്നുവെന്ന് അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തകന്‍ മൗറി സലാഖാന്‍ അറിയിച്ചു.