ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി

single-img
7 February 2015

Delhi-Polls-EC-25653ഡല്‍ഹി സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ നിയമസഭാ ഇടക്കാല തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. ഗ്രാമപ്രദേശങ്ങളില്‍ വോട്ടറുമാരുടെ നീണ്ട ക്യൂ ആണ് രാവിലെ തന്നെ അനുഭവപ്പെടുന്നത്. ബിജെപിയും എഎപിയും തമ്മിലാണ് ഡല്‍ഹിയില്‍ പ്രധാന പോരാട്ടം നടക്കുന്നത്. ഗ്രാമീണ മേഖലയില്‍ എഎപിക്ക് ശക്തമായ സ്വാധീനമുണ്ട്.

ആകെയുള്ള 70 സീറ്റുകളിലേക്കും ഇന്നുതന്നെയാണ് വോട്ടെടുപ്പു നടക്കുക. 1.33 കോടിയോളം ജനങ്ങള്‍ വോട്ടു രേഖപ്പെടുത്തും. ആകെ 673 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. 12,177 പോളിംഗ് സ്റ്റേഷനുകളില്‍ 714 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.