മോദിയുടേത് അപകടകരമായ മൗനമെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍;ഒബാമയുടെ മതഅസഹിഷ്ണുത പരാമര്‍ശത്തിനു പിന്നാലെയാണു ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയൽ പുറത്ത് വന്നത്

single-img
7 February 2015

280904-narendramodijapanthree700പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനവുമായി ദ ന്യൂയോര്‍ക്ക് ടൈംസ് പത്രം. ഇന്ത്യയുടെ മതഅസഹിഷ്ണുത ഗാന്ധിജിയെ പോലും ഞെട്ടിക്കുന്നതാണെന്ന ഒബാമയുടെ പരാമർശത്തിനു പിന്നാലെയാണു അമേരിക്കയിലെ പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് മോദിയ്ക്കെതിരെ എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്.ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് അപകടകരമായ മൗനമാണു സ്വീകരിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നു.

മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങളെക്കുറിച്ച് സംസാരിച്ചാല്‍ മോദിയ്ക്ക് എന്താണു നഷ്
ട്മാവുകയെന്നും പത്രം ചോദിക്കുന്നു.എല്ലാ പൗരന്മാരെയും സംരക്ഷിക്കാനും പ്രതിനിധീകരിക്കാനുമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടും പ്രതികരിച്ചിട്ടില്ലെന്ന് എഡിറ്റോറിയല്‍ പറയുന്നു.

പ്രലോഭിപ്പിച്ചോ പണം വാഗ്ദാനം ചെയ്‌തോ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദുയിസത്തിലേക്കു കൂട്ടമായി പരിവര്‍ത്തനം ചെയ്യിക്കുന്നുവെന്ന വിഷയത്തിലും അദ്ദേഹം മൗനം പാലിക്കുകയാണ്.ഇത് സൂചിപ്പിക്കുന്നത് ഹിന്ദു ദേശീയവാദത്തിലെ തീവ്രനിലപാടുകളെ നിയന്ത്രിക്കാന്‍ ഒന്നുകില്‍ മോഡിക്ക് സാധിക്കുന്നില്ല അല്ലെങ്കില്‍ മോഡിക്ക് താല്‍പര്യമില്ലെന്നാണ്.

മത അസഹിഷ്ണുതയില്‍ മോദി തുടരുന്ന മൗനം അവസാനിപ്പിക്കണമെന്ന് പറഞ്ഞാണു എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്.