ഛത്തിസ്ഗഡില്‍ ഇനി പ്രണയദിനം ഇല്ല; ഫെബ്രുവരി 14 ഇനി മുതല്‍ മാതൃ- പിതൃ ദിവസ്

single-img
7 February 2015

latest-collections-valentineഇനി മുതല്‍ പ്രണയദിനമായ ഫെബ്രുവരി 14 മാതൃ – പിതൃ ദിവസ് ആയി ആചരിക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍. രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഔദ്യോഗികമായി തീരുമാനം അറിയിച്ചത്. ഇനി എല്ലാ വര്‍ഷവും പ്രണയ ദിനമായ ഫെബ്രുവരി 14 ഛത്തീസ്ഗഡില്‍ മാതാപിതാക്കളെ ആരാധിക്കുന്ന ദിവസമായി ആചരിക്കും.

പുതിയ തീരുമാനം അനുസരിച്ച് ഫെബ്രുവരി 14ന് വിദ്യാര്‍ഥികള്‍ക്കൊപ്പം മാതാപിതാക്കളും സ്‌കൂളിലെത്തണം. തുടര്‍ന്ന് മാതാപിതാക്കളെ കുട്ടികള്‍ മാല ചാര്‍ത്തി സ്വീകരിച്ച് ആരതി ഉഴിഞ്ഞ് മധുരവിതരണം നിര്‍വഹിക്കണം. രണ്ടു വര്‍ഷം മുന്‍പ് മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാതൃ – പിതൃ ദിവസമായി ആചരിക്കുന്ന സംബ്രദായത്തിന് ഈ വര്‍ഷം മുതല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്.