ശിക്ഷയിളവ് ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ച യുവതിയുടെ തടവ് ശിക്ഷ മേൽകോടതി വർദ്ധിപ്പിച്ചു

single-img
7 February 2015

motherസ്വന്തം കുഞ്ഞിനെ കൊന്നതിന് കീഴ്കോടതി വിധിച്ച ശിക്ഷക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ച യുവതിയുടെ തടവ് ശിക്ഷ മേൽകോടതി വർദ്ധിപ്പിച്ചു. റഷ്യൻ സ്വദേശിനി അലീന ഇപാറ്റോവ എന്ന 19 കാരിയാണ് തനിക്ക് ലഭിച്ച പത്ത് വര്‍ഷത്തെ ശിക്ഷയ്ക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് മേൽകോടതിയെ സമീപിച്ചത്. എന്നാൽ യുവതി ചെയ്ത് കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേല്‍കോടതി ശിക്ഷ 12.5 വര്‍ഷമായി വര്‍ധിപ്പിച്ചാണ് വിധിപുറപ്പെടുവിച്ചത്.

തന്റെ അഞ്ചു മാസം പ്രായമുളള കുഞ്ഞിനെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിലാണ് ഇപറ്റോവയ്ക്ക് വിചാരണക്കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

കഴിഞ്ഞ സെപ്‌തംബറിലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌. കുഞ്ഞിനെ തന്റെ അപ്പാര്‍ട്ടുമെന്റില്‍ പൂട്ടിയിട്ട ശേഷം രണ്ടാഴ്‌ചക്കാലത്തേക്ക്‌ കറങ്ങാന്‍ പോയ ഇവര്‍ തിരിച്ചെത്തിയപ്പോഴേക്കും കുഞ്ഞ്‌ മരിച്ചിരുന്നു. സംഭവത്തില്‍ കുറ്റം സമ്മതിച്ചതുകാരണമായിരുന്നു പത്തുവര്‍ഷത്തെ തടവിനു മാത്രമാണ് കോടതി വിധിച്ചത്. എന്നാല്‍ ഇപാറ്റോവ വിവേക ശൂന്യയായ അമ്മയാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

ശിക്ഷ അധികമാണെന്നു കാണിച്ചാണ് യുവതി മേല്‍കോടതിയെ സമീപിച്ചത്. അപ്പീലുമായി സെന്റ്‌ പീറ്റേഴ്‌സബര്‍ഗ്‌ കോടതിയെ സമീപിച്ച ഇവര്‍ക്ക് 30 മാസത്തെ അധിക തടവുകൂടി നല്‍കാനാണ് കോടതി വിധിച്ചത്. കുറ്റം ഇപാറ്റോവയുടേതല്ല എന്നും മറിച്ച് യുവതിയെ കുഞ്ഞിനെ പരിപാലിക്കേണ്ട വിധം പഠിപ്പിക്കാത്ത മാതാപിതാക്കളാണ് കുറ്റക്കാർ എന്ന് പ്രതിഭാഗത്തിന്റെ വാദിച്ചു. എന്നാല്‍, ഇത്‌ മുഖവിലക്കെടുക്കാതെ കോടതി അവരുടെ ക്രൂരതയ്‌ക്ക് 30 മാസം കൂടി അധിക ശിക്ഷ വിധിക്കുകയായിരുന്നു.