‘ഇന്ത്യയെ ഒബാമ മതസഹിഷ്ണുത പഠിപ്പിക്കേണ്ട’- അരുണ്‍ ജൈറ്റ്‌ലി

single-img
7 February 2015

arun_jaitleyഇന്ത്യയിലെ മതവിദ്വേഷത്തെ കുറിച്ച് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഇന്ത്യയുടെ സഹിഷ്‌ണുതാ പാരമ്പര്യത്തെ ആക്ഷേപിക്കുന്നതു ശരിയല്ലെന്നും. ഒബാമയുടെ കൂടെ മതസമ്മേളനത്തില്‍ പങ്കെടുത്ത ദലൈലാമ അടക്കം ഇന്ത്യയുടെ മതസഹിഷ്ണുത അനുഭവിച്ചതാണെന്നാണ്  കേന്ദ്ര ധനവകുപ്പ് മന്ത്രി അരുണ്‍ ജൈറ്റ്‌ലി.

ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതകണ്ട് ഞെട്ടുമായിരുന്നെന്നാണ് ഒബാമ പറഞ്ഞത്. ഇന്ത്യയില്‍ മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുത വര്‍ദ്ധിച്ചതായും ഒബാമ ചൂണ്ടിക്കാട്ടിയിരുന്നു.  ഇതിനെതിരെയാണ് കേന്ദ്ര മന്ത്രി അരുണ്‍ ജൈറ്റ്‌ലി പ്രതികരിച്ചത്. ഇന്ത്യയെ സഹിഷ്‌ണുത പഠിപ്പിക്കേണ്ടെന്നും ഒബാമ അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടഞ്ഞാല്‍ മതിയെന്നുമായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ പ്രതികരണം.

അമേരിക്കെന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം വന്‍ വിജയമായിരുന്നു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിനിടെയാണ് ഒബാമ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. സന്ദര്‍ശന വേളയില്‍ ഇന്ത്യയില്‍ ഏതു മത വിശ്വാസവും പുലര്‍ത്തനുള്ള സ്വാതന്ത്രം സംരക്ഷിക്കണമെന്ന് ഒബാമ പറഞ്ഞിരുന്നത്. രണ്ടു തവണയും ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.