ലോകകപ്പിനു ശേഷം മാത്രമേ ഇന്നലെ ജനിച്ച തന്റെ മകളെ കാണാന്‍ ഇന്ത്യയിലേക്ക് തിരിക്കുന്നുള്ളുവെന്ന് ധോണി

single-img
7 February 2015

dhoni_2011ഇന്നലെ ജനിച്ച തന്റെ മകളെ താന്‍ ലോകകപ്പിന് ശേഷം മാത്രമേ കാണുന്നുള്ളുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണി. മറ്റെന്തിനേക്കാളും താന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് ലോകകപ്പിനാണെന്ന് ആദ്യ കുഞ്ഞിനെ കാണാന്‍ ഇന്ത്യയിലേക്ക് തിരിക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി ധോണി പറഞ്ഞു.

പരമ്പരാഗത വൈരികളായ പാകിസ്താനെതിരെ ഫെബ്രുവരി പതിനഞ്ചിനാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ലോകകപ്പ് ഫൈനലിനേക്കാള്‍ പ്രാധാന്യത്തോടെയാണ് പലരും ഈ മത്സരത്തെ നോക്കി കാണുന്നതെന്നും എന്നാല്‍ എല്ലാ മത്സരത്തേയും താന്‍ ഒരുപോലെയാണ് കാണുന്നതെന്ന് ധോണി പറഞ്ഞു.

വിശ്രമം ടീമിന്റെ ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സഹായകരമാകുമെന്നതിനാലാണ് പരിശീലന ക്യാമ്പ് വെട്ടിക്കുറച്ച് വിശ്രമിക്കാന്‍ പോയതെന്നും ധോണി പറഞ്ഞു. !