ഗായിക ശ്രേയ ഘോഷാൽ വിവാഹിതയായി.

single-img
6 February 2015

10951421_10153056510791484_6191004063872281789_nഗായിക ശ്രേയ ഘോഷാൽ വിവാഹിതയായി. ഇന്നലെ രാത്രിയാണ് അതീവ രഹസ്യമായി വിവാഹം നടന്നത്. ശൈലാദിത്യനുമായി ദീർഘ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇന്നലെ രാത്രി വിവാഹം നടന്നത്.പരമ്പരാഗത ബംഗാളി ആചാരപ്രകാരമായിരുന്നു വിവാഹം നടന്നതെന്നും ശ്രേയ ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുകളും മാത്രമാണ് വിവാഹത്തിനു പങ്കെടുത്തത്.

സ രി ഗ മ പ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ്‌ ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്ര പിന്നണി സംഗീത രംഗത്തെത്തിയത്.

നാലു തവണ മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും, 5 തവണ ഫിലിം ഫെയർ പുരസ്കാരവും ശ്രേയക്കു ലഭിച്ചിട്ടുണ്ട്. 011-ലെ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചു

httpv://www.youtube.com/watch?v=QifjUuaK_iw