എഎപിക്കും കെജ്രിവാളിനും ശോഭനമായ ഭാവിയാണെ വരാനിരിക്കുന്നതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

single-img
6 February 2015

shatrughan-sinhaന്യൂഡല്‍ഹി: എഎപിക്കും അരവിന്ദ് കെജ്രിവാളിനും ബോളിവുഡ് നടനും ബി.ജെ.പി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രശംസ. എ.എ.പിക്കും കെജ്രിവാളിനും ശോഭനമായ ഭാവിയാണെ വരാനിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും എ.എ.പിക്കുള്ള പിന്തുണ വര്‍ധിക്കുകയാണ്. മാധ്യമങ്ങളിലും ജനങ്ങള്‍ക്കിടയിലും കെജ്രിവാള്‍ തിളങ്ങുകയാണ്.  കെജ്രിവാളിനും എ.എ.പിക്കുമുള്ള പിന്തുണയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനത്തേക്ക് കിരണ്‍ ബേദിയേക്കാള്‍ യോജിക്കുക ഹര്‍ഷ വര്‍ധനാണെന്നും സിന്‍ഹ പറഞ്ഞു. എന്നാല്‍ സിന്‍ഹയുടെ പരാമര്‍ശങ്ങളോട് ഇതുവരെ പ്രതികരിക്കാന്‍ ബി.ജെ.പി വക്താക്കള്‍ തയ്യാറായിട്ടില്ല.

ഇതിനിടെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ട്വിറ്ററിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടു.