‘നിങ്ങള്‍ക്കൊരു സത്യം അറിയണോ? എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയില്ല

single-img
6 February 2015

Marpappa‘നിങ്ങള്‍ക്കൊരു സത്യം അറിയണോ? എനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയില്ല. എന്തൊരു നാണക്കേട്!’ ഇത് പറയുന്നത് മറ്റാരുമല്ല, എന്നും എപ്പോഴും വ്യത്യസ്തയുടെ പാതയില്‍ സഞ്ചരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. ഒരു പതിനാറുവയസുകാരിയോടാണ് മാര്‍പാപ്പ ഇക്കാര്യം തുറന്നുപറഞ്ഞത്. ഗൂഗിള്‍ ഹാംഗ്ഔട്ട് വഴി ലോകത്താകമാനമുള്ള വൈകല്യ ബാധിതരായ കുട്ടികളുമായുള്ള സംഭാഷണത്തിനിടെയാണ് തനിക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയില്ലെന്ന് മാര്‍പാപ്പ വ്യക്തമാക്കിയത്.

 

സ്‌പെയ്‌നില്‍ നിന്നുള്ള അലീഷ്യ എന്ന കുട്ടി മാര്‍പാപ്പയ്‌ക്കൊപ്പം കമ്പ്യൂട്ടറില്‍ ഫോട്ടോ എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. സ്‌പോര്‍ട്‌സ്, ടെക്‌നോളജി എന്നിവയിലൂടെ യുവാക്കളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കോണ്‍ഫ്രന്‍സില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു മാര്‍പാപ്പ. ബ്രെയ്‌ലീ കീപാഡുകള്‍, ടാബ്‌ലെറ്റുകള്‍, വീഡിയോ ക്യാമറകള്‍ എന്നിവയുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ മാര്‍പാപ്പയുമായി പങ്കുവെച്ചു.