ഐസിസ് ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി

single-img
6 February 2015

Owaisiഹൈദരാബാദ്: ഐസിസ് ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്ന് എഐഎംഐഎം പ്രസിഡന്റ് ഒവൈസി. ഐസിസ് ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകളെ വിവിധ ഇസ്ലാമിക പണ്ഡിതന്മാര്‍ അപലപിച്ചിട്ടുണ്ട്.

അവര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു. കൊല്ലുന്നു വെറുതെ കൊല്ലുകയല്ല മറിച്ച് ഏറ്റവും നിഷ്ഠൂരമായ രീതിയില്‍, അവര്‍ മൃതശരീരങ്ങളെ അംഗഭംഗം വരുത്തുന്നു, തലവെട്ടുന്നു. കഴിഞ്ഞ ദിവസം അവർ ഒരു മനുഷ്യനെ ജീവനോടെ കത്തിച്ചു ഒവൈസി പറഞ്ഞു.

ഇവരുടെ പ്രവൃത്തികള്‍ ഇസ്ലാമിനേയോ ഇസ്ലാമിന്റെ ആശയങ്ങളെയോ ബാധിക്കുന്നില്ല. അവരുടെ പ്രവൃത്തികള്‍ അപലപിക്കപ്പെടേണ്ടതാണ്. അവര്‍ ക്രൂരന്മാരായ കൊലപാതകികളും സ്ത്രീപീഡകരുമാണെന്ന് ഒവൈസി കൂട്ടിച്ചേര്‍ത്തു.