ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദി സര്‍ക്കാറിന്റെ വിലയിരുത്തലാവില്ല -അമിത് ഷാ

single-img
6 February 2015

amithന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദി സര്‍ക്കാറിന്റെ വിലയിരുത്തലാവില്ലെന്ന്  ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ. അഭിപ്രായ സര്‍വേകളില്‍ ഭൂരിഭാഗവും എഎപിയുടെ വിജയം പ്രവചിക്കുന്നതിനിടയിലാണ് ഷായുടെ പ്രസ്താവന.

എന്നാൽ സര്‍വേകള്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം പ്രവചിക്കുന്നുണ്ടെങ്കിലും ഡല്‍ഹിയില്‍ കഥ മറിച്ചാവുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ മികച്ച പ്രകടനം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാറിന്റെ ഹിതപരിശോധനയാവില്ല ഡല്‍ഹി തിരഞ്ഞെടുപ്പുഫലമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ഓരോ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രിയെ വിലയിരുത്തേണ്ട ആവശ്യമില്ലെന്നും ആ അര്‍ഥത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ സ്ഥാപിത താത്പര്യക്കാര്‍ വളച്ചൊടിക്കുകയായിരുന്നെന്നുമാണ് വെങ്കയ്യ വിശദീകരിച്ചത്. ഡല്‍ഹിയിലും ബി.ജെ.പി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.