ഓണ്‍ലൈന്‍ ചന്ദനലേലം; റെക്കോഡ്‌ വിറ്റുവരവ്‌

single-img
6 February 2015

sandalമറയൂര്‍: മറയൂര്‍ ചന്ദനലേലം ഓണ്‍ലൈന്‍ വഴിയാക്കിയതോടെ റെക്കോഡ്‌ വിറ്റുവരവ്‌. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ലേലത്തില്‍ ആദ്യദിനം 22.09 കോടിയുടെ ചന്ദനമാണു വിറ്റത്‌. ഓണ്‍ലൈന്‍ ലേലമായതിനാല്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ കമ്പനികള്‍ ലേലത്തില്‍ പങ്കാളികളായി. രാവിലെ പത്തുമുതല്‍ ഒന്നുവരെയും രണ്ടുമുതല്‍ അഞ്ചുവരെയുമാണ്‌ ലേലം നടന്നത്.

ശരാശരി 20 കോടി രൂപയാണ്‌ മറയൂര്‍ ചന്ദന ലേലത്തില്‍നിന്നു സര്‍ക്കാരിനു ലഭിക്കുന്നത്. എന്നാൽ ഇത്തവണ ലേലത്തിന്റെ പകുതിഘട്ടം പിന്നിട്ടപ്പോള്‍ തന്നെ 22.09 കോടി രൂപ ലഭിച്ചു.
ആകെ 77 ടണ്‍ ചന്ദനം മറയൂര്‍ ലേലത്തില്‍ ഇത്തവണ ഉള്‍പ്പെടുത്തിട്ടുണ്ട്‌. ആദ്യഘട്ട ലേലത്തില്‍ ഉള്‍പ്പെടുത്തിയ 39.684 ടണ്‍ ചന്ദനത്തില്‍ 24.6 ടണ്‍ വിറ്റഴിഞ്ഞു.  ബ്രിട്ടീഷ്‌ ഭരണകാലം മുതല്‍ തുടര്‍ന്നുവന്നിരുന്ന പരമ്പരാഗത ലേല സമ്പ്രദായം ആദ്യ ഓണ്‍ലൈന്‍ ലേലം വന്‍ വിജയമായതോടെ അവസാനിച്ചിരിക്കുകയാണ്.