ശാരദ ചിട്ടി തട്ടിപ്പുകേസ്; ശ്രിന്‍ജോയ് ബോസ് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു

single-img
6 February 2015

srinjoyaകൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പുകേസില്‍ പ്രതിയായ ശ്രിന്‍ജോയ് ബോസ് രാജ്യസഭാംഗത്തവും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. കഴിഞ്ഞ കൊല്ലം നവംബര്‍ 21നാണ് ബോസിനെ സിബിഐ സ്‌പെഷല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ശാരദ ചിട്ടി കുംഭകോണക്കേസില്‍ ഇദ്ദേഹത്തിന് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, പണം തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു അറസ്റ്റ്.  ശാരദ ചിട്ടി തട്ടിപ്പുകേസില്‍ കഴിഞ്ഞ നവംബറില്‍ അറസ്റ്റിലായ ബംഗാള്‍ ഗതാഗതമന്ത്രി മദന്‍ മിത്ര ഇപ്പോള്‍ ജയിലിലാണ്.

രാഷ്ട്രീയം തന്‍െറ തട്ടകമല്ലെന്ന് കസ്റ്റഡിയിലിരിക്കെ തിരിച്ചറിഞ്ഞതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് രാജിക്കത്തില്‍ ബോസ് വ്യക്തമാക്കി. രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഭാര്യയില്‍നിന്നും അമ്മയില്‍നിന്നും കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.