കൊക്കെയിന്‍ കേസിലെ പ്രതികളെ തെളിവെടുപ്പിനായി പോലീസ് ഗോവയിൽ എത്തിക്കും

single-img
6 February 2015

cocaineകൊച്ചി: കൊച്ചി കൊക്കെയിന്‍ കേസിലെ പ്രതികളെ തെളിവെടുപ്പിനായി പോലീസ് ശനിയാഴിച്ച ഗോവയിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ ദിവസമാണ് പ്രതികളായ ബ്ലസിയേയും, രേഷ്മയേയും  അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പത്താം തിയ്യതി പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട് അതിന് മുമ്പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേണസംഘം ശ്രമിക്കുന്നത്.

നിസാമിനെ പരിചയമുണ്ടെന്നു പറഞ്ഞ ബ്ലസി . എന്നാല്‍, വിവാദ വ്യവസായി നിസ്സാമിന്റെ ഫ്ലാറ്റ് പ്രതികള്‍ വാടകയ്ക്ക് എടുത്തിട്ടില്ലെന്നും പാര്‍ട്ടികള്‍ നടത്താനാണ് ഈ ഫ്ലാറ്റ് ഉപയോഗിക്കാറുള്ളത് എന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നൽകിയതായി പറയപ്പെടുന്നു.