ഏത് അന്വേഷണത്തിനും തയ്യാര്‍, കൊക്കെയ്ന്‍ കേസില്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ ദിനപത്രത്തിനെതിരെ ആഷിക് അബു നിയമനടപടിക്ക്

single-img
6 February 2015

maxresdefaultകൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനത്തിനെതിരെ സംവിധായകന്‍ ആഷിക് അബു. തനിക്കെതിരെയുള്ള പ്രചരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനംപത്രത്തിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്നും ആഷിക് അബു പറഞ്ഞു.

 

കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് കേരളാപോലീസ് ആഷിക് അബുവിനേയും റിമാകല്ലിങ്കലിനേയും ഫഹദ് ഫാസിലിനേയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയെന്നായിരുന്നു വാര്‍ത്ത വന്നിരുന്നത്. വാര്‍ത്ത വ്യാജമാണെന്നും എന്ത് തരത്തിലുള്ള അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും തയ്യാറാണെന്ന് ആഷിക് അബു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മലയാളത്തിലെ പ്രമുഖ ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. ഇതിനെതുടര്‍ന്നാണ് മാധ്യമസ്ഥാപനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ ആഷിക് അബു തീരുമാനിച്ചത്.