പ്രണയദിനം ആഘോഷിക്കുന്നവരെ പിടിച്ച് വിവാഹം കഴിപ്പിക്കാന്‍ നടക്കുന്ന ഹിന്ദുമഹാ സഭയോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നു: ഇജ്ജ് ഒരു പ്രേമലേഖനം എഴുതാന്‍ ബെരുന്നോ?

single-img
6 February 2015

love-lettermovement-114ന് കൈയില്‍ റോസാപുഷ്പവുമായി വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്ന് പറഞ്ഞ് പ്രണയദിനത്തിനെതിരെ രംഗത്തെത്തിയ ഹിന്ദുമഹാസഭയോടുള്ള പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയിലെ ‘ഇജ്ജ് ഒരു പ്രേമലേഖനം എഴുതാന്‍ ബെരുന്നോ?’ കൂട്ടായ്മ രംഗത്ത്. ഫെബ്രുവരി 13ന് രാത്രി പന്ത്രണ്ട് മണിമുതല്‍ 14ന് രാത്രി പന്ത്രണ്ട് മണിവരെ ഫേസ്ബുക്ക് വാളുകള്‍ പ്രണയലേഖനങ്ങള്‍ കൊണ്ട് നിറയ്ക്കണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്.

സമരത്തിന്റെ ഭാഗമായി #LoveLetterMovement എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹിന്ദുമഹാ സഭ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നവരെയും ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകള്‍ തിരികെ പിടിച്ചെടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു.