തങ്ങളുടെ പൈലറ്റിനെ ജീവനോടെ കത്തിച്ച ഐ.എസിനെ തുടച്ചു നീക്കാന്‍ സിറിയയില്‍ ജോര്‍ദ്ദാന്റെ വമ്പന്വ്യോമാക്രമണം
6 February 2015
ഐ.എസ് തീവ്രവാദികള്‍ ജോര്‍ദ്ദാന്‍ പൗരനായ പൈലറ്റിനെ പൈലറ്റിനെ ജീവനോടെ കത്തിച്ച സംഭവത്തില്‍ പ്രകോപിതരായ ജോര്‍ദ്ദാന്‍ സിറിയയിലും മറ്റുമുള്ള ഐ.എസ് കേന്ദ്രങ്ങള്‍ക്കുനേരെയാണ് ശക്തമായ വ്യോമാക്രമണം തുടങ്ങി. ആക്രമണത്തിന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രാജാവ് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഏതൊക്കെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. അതിനിടെ ഐ.എസിനെതിരെ ആക്രമണത്തിന് പിന്തുണ നല്കിയ അമേരിക്ക ജോര്‍ദ്ദാന്‍ സാമ്പത്തിക സഹായം നല്‍കുമെന്നും പ്രഖ്യാപിച്ചു.