ഐഎസ് ഭീകരരെ ഭൂമുഖത്തു നിന്ന് തന്നെ ഇല്ലായ്മ ചെയ്യണമെന്ന് ജോര്‍ദാന്‍ പൈലറ്റിന്റെ പിതാവ്

single-img
5 February 2015

fatherofjordhanpioletതന്റെ മകനെ കത്തിച്ചു കൊന്ന ഐഎസിനെ ഭൂമുഖത്തു നിന്നു തന്നെ ഇല്ലായ്മ ചെയ്യണമെന്ന് ഐഎസ് കൊലപ്പെടുത്തിയ ജോര്‍ദാനിയന്‍ പൈലറ്റിന്റെ പിതാവ്. രണ്ട് ഭീകരരെ വധിച്ചതു കൊണ്ട് പ്രതികാരം അവസാനിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അല്‍-ജസീറ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പൈലറ്റിന്റെ പിതാവ് സാഫി അല്‍ കസബെഹ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഐഎസിനെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കണമെന്നും അവര്‍ പ്രതികാരം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.