‘ഐ’ 20 ദിവസംകൊണ്ട് വാരിയത് 200 കോടി

single-img
5 February 2015

7067Ai-Vikram-and-Amy-CVFതമിഴകത്ത് ഷങ്കര്‍ വിക്രം ടീമിന്റെ ഐ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. ചിത്രം 20 ദിവസം പിന്നിടുമ്പോഴേക്കും 200 കോടി രൂപ കലക്ട് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊങ്കല്‍ ദിനത്തിലാണ് ഐ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

തമിഴ്‌നാട്ടില്‍ നിന്നു 74 കോടി വാരിയ ചിത്രം ആന്ധ്രപ്രദേശില്‍ നിന്നു 40 കോടിയും കര്‍ണാടകയില്‍ നിന്നു 34 കോടിയും സ്വന്തമാക്കി. 13 കോടി കേരളത്തില്‍ നിന്നും കളക്ഷനായി ലഭിച്ചു. ഇന്ത്യക്കു പുറമേ യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളിലും ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.