സുനന്ദ പുഷ്കറിന്റെ മകനെ ചോദ്യം ചെയ്തു

single-img
5 February 2015

sunanda-sonന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മകൻ ശിവ് മേനോനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസിൽ വെച്ച് വ്യാഴാഴിച്ചയാണ് ചോദ്യം ചെയ്തത്. സുനന്ദയ്ക്ക് ഐപിഎല്ലുമായുണ്ടായിരുന്ന ബന്ധവും മറ്റും ശിവ മേനോനോട് പോലീസ് ചോദിച്ചറിഞ്ഞതിയാണ് റിപ്പോർട്ടുകൾ.

ഇന്ന് രാവിലെയാണ് ശിവ് മേനോൻ ദുബായിൽ നിന്നും ഡൽഹിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരായത്.
സുനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം ഇതുവരെ 15 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വർഷം ജനുവരി 17നാണ് ന്യൂഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.