എൻഐഎ കോടതിയിൽ തീപിടുത്തം

single-img
5 February 2015

Fireകൊച്ചി: എറണാകുളത്തെ എൻഐഎ കോടതിയിൽ തീപിടുത്തം. നിരവധി രേഖകളും കമ്പ്യൂട്ടറും ഫോട്ടോസ്റ്റാറ്റ് മെഷീനും  കത്തിനശിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിശമനസേന തുടങ്ങി. വ്യാഴാഴ്ച രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഓഫീസ് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.

ഫോറൻസിക് വിഭാഗം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തിൽ അട്ടിമറിയല്ലെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.