ഐസിസി ക്രിക്കറ്റ് ലോകകപ്പ് കൊച്ചിയിലെത്തി

single-img
5 February 2015

World Cup Trophy in kochiകൊച്ചി: ഐസിസി ക്രിക്കറ്റ് ലോകകപ്പ് കൊച്ചിയിലെത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി സി മാത്യു  ചലച്ചിത്രതാരം നിവിന്‍ പോളി  കോശി കെ വര്‍ഗീസ് എന്നിവർ ചേര്‍ന്ന് കൊച്ചിയില്‍ ട്രോഫിയെ സ്വീകരിച്ചത്. 37 ലക്ഷം രൂപ വിലമതിക്കുന്ന ട്രോഫിക്ക് 64 സെന്റി മീറ്റര്‍ നീളവും 11 കിലോ ഗ്രാം ഭാരവുമുണ്ട്.

ലോകകപ്പ് ഫൈനലില്‍ വിജയികളായവര്‍ക്ക് ട്രോഫി നല്‍കിയ ശേഷം  ട്രോഫി തിരികെ വാങ്ങി ദുബൈയിലെ ഐസിസി ആസ്ഥാനത്ത് സൂക്ഷിക്കുകയാണ് പതിവ്. ടൂര്‍ണമെന്റ് തുടങ്ങാന്‍ 10 ദിവസം മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തിച്ചത്.