എംവി ജയരാജനെ സന്ദർശിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ജയിലിൽ എത്തി

single-img
5 February 2015

ramesh chennithalaആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജയിലിൽ കഴിയുന്ന സിപിഎം സംസ്ഥാനസമിതി അംഗം എംവി ജയരാജനെ സന്ദർശിച്ചു. വ്യാഴാഴിച്ച രാവിലെ തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിയാണ് ചെന്നിത്തല ജയരാജനെ കണ്ടത്. ‘ശുംഭൻ’ പരാമർശം നടത്തിയതിന് ജയരാജന് നാലാഴ്ചത്തെ തടവിന് സുപ്രീംകോടതി വിധിച്ചിരുന്നു.

കഴിഞ്ഞ ദിവസം കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയും കെബി ഗണേഷ്‌കുമാർ എംഎൽഎയും ജയരാജനെ ജയിലിലെത്തി സന്ദർശിച്ചിരുന്നു.