ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകൻ ഈജിപ്‌ത് ജയില്‍ നിന്നും മോചിതനായി

single-img
5 February 2015

egyptഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകൻ ഈജിപ്‌തില്‍ നിന്ന് ജയില്‍ മോചിതനായി. പീറ്റര്‍ ഗ്രെസ്തെയാണ് തടവറയിൽ നിന്നും മോച്ചിതനായി ബ്രിസ്‌ബേനിലെ വീട്ടിലെത്തിയത്.  400 ദിവസത്തോളം ജയിലില്‍ കഴിഞ്ഞശേഷമാണ് ഗ്രെസ്‌തെ മോചിതനായത്.

തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട എല്ലാവര്‍ക്കും ഓസ്‌ട്രേലിയ സര്‍ക്കാരിനും അദ്ദേഹം നന്ദി പറഞ്ഞു. കുടാതെ താന്‍ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിക്കില്ലെന്ന് ഗ്രെസ്തെ വ്യക്തമാക്കി.

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും നിരോധിത സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന് സഹായം നല്‍കിയെന്ന് ആരോപിച്ച് 2013 ലാണ് അല്‍ ജസീറ ലേഖകന്‍ പീറ്റര്‍ ഗ്രെസ്റ്റെ അടക്കം മൂന്നു മാധ്യമപ്രവര്‍ത്തകര്‍ കെയ്‌റോയില്‍ നിന്നും അറസ്റ്റിലായത്.

ഇദ്ദേഹത്തോടൊപ്പം അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരായ മുഹമ്മദ് ഫെമി, ബാഹെര്‍ മുഹമ്മദ് എന്നിവര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.