ദില്ലി നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം വ്യാഴാഴിച്ച അവസാനിക്കും

single-img
5 February 2015

voteദില്ലി: നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വ്യാഴാഴിച്ച അവസാനിക്കും.  അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് എഎപി ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിറങ്ങുന്നത്.

എഎപി നടത്തിയ ആഭ്യന്തര സര്‍വ്വേയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവസാനഘട്ടത്തില്‍ പാര്‍ട്ടി പ്രചരണം ശക്തമാക്കും. മറ്റ് മണ്ഡലങ്ങളില്‍ റാലികള്‍ പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്രിവാള്‍ പ്രചാരണത്തിന്റെ അവസാന ദിവസം സ്വന്തം മണ്ഡലമായ ന്യൂദില്ലിയിലാകും ചെലവഴിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി , കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ പ്രചാരണ റാലി നടത്തിയിരുന്നു.