കൊക്കെയിന്‍ കേസ്; പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കും

single-img
5 February 2015

shine-tom-chackoകൊച്ചി: കൊക്കെയിന്‍ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് വ്യാഴാഴിച്ച അപേക്ഷ നല്‍കും.  ആദ്യ അപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും അപേക്ഷ നല്‍കാന്‍ പൊലീസ് തീരുമാനിച്ചത്.

കേസിലെ മൂന്നാം പ്രതിയായ യുവനടന്‍ ഷൈന്‍ ടോം ചാക്കോയെയും യുവതികളെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

മയക്കുമരുന്ന് ശൃംഖലയുടെ ഉറവിടം കണ്ടത്താന്‍ പ്രതികളെ വിശദമായി ചോദ്യംചെയ്യണമെന്നും പോലീസ് വ്യക്തമാക്കി. പത്ത് ലക്ഷം രൂപ വില മതിക്കുന്ന കൊക്കെയ്‌നുമായി ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലായത്. കൊച്ചിയിലെ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ കടവന്ത്രയിലെ ഫ്ലാറ്റിലാണ് സംഘം താമസിച്ചിരുന്നത്.