തിരുവഞ്ചൂര്‍ മോഹന്‍ലാലിനെ മാതൃകയാക്കണമെന്ന് വിഎസ്

single-img
5 February 2015

vsദേശീയ ഗെയിംസിലെ അഴിമതികള്‍ ഓരോന്നായി പുറത്തുവരുന്ന സാഹചര്യത്തില്‍ ധൂര്‍ത്തടിച്ച പണം തിരിച്ചുനല്‍കാന്‍  കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയാറാകണമെന്ന് വിഎസ് അച്യുതാനന്ദന്‍. മോഹന്‍ലാലിനെ പഴിപറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കുന്നതിന് പകരം മന്ത്രിയും അതേ പാത പിന്തുടരണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും വെളിയില്‍ വരാതിരിക്കാല്‍ ലാലിസത്തെ കൂട്ട് പിടിക്കുകയാണെന്നും. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെ പഴിപറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കാതെ മന്ത്രിയും ഗെയിംസ് സിഇഒയും ലാലിന്റെ മാതൃക പിന്തുടരുകയാണ് ഉചിതമെന്നും വിഎസ് പറഞ്ഞു.

മോഹന്‍ലാലിനെ പഴിചാരി മേളയിലുടനീളം സര്‍ക്കാര്‍ കാട്ടിയ അഴിമതിയും ധൂര്‍ത്തും ജനവഞ്ചനയും മറച്ചുവയ്ക്കാനുള്ള ശ്രമം ജനങ്ങള്‍ അനുവദിക്കുകയില്ലെന്നും വി.എസ്  പറഞ്ഞു.