ദേശീയ ഗെയിംസ് അഴിമതി ആരോപണം; സിബിഐ അന്വേഷിക്കണമെന്ന് കെ.ബി ഗണേഷ്‌കുമാര്‍

single-img
5 February 2015

ganeshകൊട്ടാരക്കര: ദേശീയ ഗെയിംസിനെക്കുറിച്ച് ഉയര്‍ന്ന അഴിമതി ആരോപണം സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് കെ.ബി ഗണേഷ്‌കുമാര്‍. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അതിന് തയാറാണോ എന്നാണ് അദ്ദേഹം ചോദിച്ചു.

താനും എം.വിജയകുമാര്‍ കായികമന്ത്രിയായിരുന്ന കാലം മുതൽ ഇപ്പോഴ് വരെയുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്നും. അതിന് താൻ തയാറാണെന്നും മുഖ്യമന്ത്രി അതിന് തയാറാണോ? അന്നും അദ്ദേഹം ചോദിച്ചു. അന്വേഷണം വരട്ടെ, തനിക്ക് പലകാര്യങ്ങളും പറയാനുണ്ടെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ലാലിസത്തെ മറയാക്കി പല അഴമതിക്കാരും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും ലാലിനെ വെറുതെവിടുക. അദ്ദേഹം വാങ്ങിയ പണം തിരിച്ചുകൊടുത്തു. ലാലിസത്തെ അഴിമതിയുടെ മറയാക്കരുതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

ഗണേഷ്‌കുമാര്‍ ഈ മന്ത്രിസഭയുടെ തന്നെ മുന്‍കായികമന്ത്രിയായതു കൊണ്ട് അദ്ദേഹത്തിന്റെ അരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍കായികമന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.

നിസാരപ്രശ്‌നമായ ലാലിസത്തെ ഊതിപ്പെരുപ്പിച്ച് പ്രധാനപ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധമാറ്റാനാണ് ശ്രമമെന്നും അതിന് അനുവദിക്കരുത്. നടന്ന അഴിമതി വലുതാണ്, അത് അന്വേഷിക്കുക തന്നെ വേണമെന്ന് വിജയകുമാര്‍ പറഞ്ഞു.