വിഴിഞ്ഞത്തുനിന്ന് മാലിയിലേക്ക് പോയ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു

single-img
5 February 2015

kappalതിരുവനന്തപുരം: വിഴിഞ്ഞത്തുനിന്ന് മാലിയിലേക്ക് പോയ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തു നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ വ്യാഴാഴ്ച പുലര്‍ച്ചെ 2.45 ഓടെ കപ്പലില്‍ വെള്ളംകയറിത്തുടങ്ങി. കോസ്റ്റ് ഗാര്‍ഡും മറൈന്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

കപ്പലിലെ 11 ജീവനക്കർ ഉണ്ടെന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും രക്ഷപെടുത്താന്‍ കഴിയുമെന്ന് മറൈന്‍ പോലീസ് അറിയിച്ചു. എന്നാല്‍, കപ്പല്‍ കരയില്‍ അടുപ്പിക്കാനാണ് ജീവനക്കാരുടെ ശ്രമം. ഇതിനിടെ കപ്പലിലെ ചോര്‍ച്ച അടച്ച് വെള്ളം പമ്പുചെയ്ത് നീക്കിയശേഷം കപ്പല്‍ കരയ്ക്കടുപ്പിക്കുമെന്നും മറൈന്‍ പോലീസ് പറഞ്ഞു.