കെ എം മാണി കോഴപ്പണം ശ്രീലങ്കയില്‍ നിക്ഷേപിച്ചൂ-ഡിവൈഎഫ്‌ഐ

single-img
5 February 2015

mani2_bതിരുവനന്തപുരം: കെ എം മാണി ബാറുടമകളില്‍ നിന്നും മറ്റും വാങ്ങിയ കോഴപ്പണം ശ്രീലങ്കയില്‍ നിക്ഷേപിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ജോസ് കെ മാണിയും ബന്ധുക്കളും തുടര്‍ച്ചയായി ശ്രീലങ്ക സന്ദര്‍ശിക്കാറുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  ജോസ് കെ മാണിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം തികച്ചു ദുരൂഹമാണ്. ജോസ്.കെ.മാണി തന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തണം.

കൂടാതെ കേരളത്തിലെ വന്‍കിട വ്യവസായ സംരംഭങ്ങളുമായി മാണിക്കും കുടുംബത്തിനും നേരിട്ട് ബന്ധമുണ്ടെന്നും ഇത്തരം സ്ഥാപനങ്ങള്‍ റവന്യു ഇന്റലിജന്‍സ് പരിശോധിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ബജറ്റ് സമ്മേളനത്തിനിടെ പ്രതിപക്ഷം സഭയില്‍ വന്‍ തോതിലുള്ള പ്രതിഷേധത്തിനാണ് തയ്യാറെടുക്കുന്നത്. ബജറ്റ് അവതരിപ്പിക്കാന്‍ ഒരുതരത്തിലും മാണിയെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും വ്യക്തമാക്കിയിട്ടുണ്ട്.