നിലവിലുള്ള ബാറുകളുടെ പ്രവര്‍ത്തനാനുമതി ഹൈകോടതി നീട്ടി നല്‍കി

single-img
5 February 2015

bar-kerala2208കൊച്ചി: നിലവിലുള്ള ബാറുകള്‍ക്ക് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹൈകോടതി പ്രവര്‍ത്തനാനുമതി നല്‍കി. മുന്‍ ഇടക്കാല ഉത്തരവുപ്രകാരം ഫെബ്രുവരി 10വരെ നല്‍കിയിരുന്ന പ്രവര്‍ത്തനാനുമതിയുടെ കാലാവധിയാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ നീട്ടി നൽകിയത്.

ഹരജികളില്‍ തുടര്‍ച്ചയായി വാദം കേട്ടുതുടങ്ങിയ സാഹചര്യം കൂടി പരിഗണിച്ചാണ് നിശ്ചിതപരിധി വ്യക്തമാക്കാതെ മറ്റൊരു ഉത്തരവുവരെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കാണ് പ്രവര്‍ത്തനം തുടരാനാവുക.

ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാറിന്‍െറ അപ്പീല്‍. ത്രീ സ്റ്റാര്‍ ഹോട്ടലുകളെ വിലക്കിയ മദ്യനയം അംഗീകരിച്ചതിനെതിരെയാണ് ബാറുടമകള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.