ഡെല്‍ഹി പ്രചാരണത്തിന് മോദി പ്രസംഗിക്കുമ്പോള്‍ ഉറങ്ങുന്ന നേതാക്കളും പ്രസംഗം കേള്‍ക്കാന്‍ ശുഷ്‌കമായ സദസ്സും

single-img
5 February 2015

modi-rallies-getting-bored-12പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ ആവേശത്തോടെ പ്രസംഗിക്കുമ്പോള്‍ വേദിയിലിരുന്ന് ഉറങ്ങുന്ന നേതാക്കളുടെ നീണ്ട നിര. തെക്കന്‍ ഡല്‍ഹിയിലെ അംബേദ്കര്‍ നഗറില്‍ മോദി പ്രസംഗിച്ച യോഗത്തിലാണ് ഉറങ്ങുന്ന നേതാക്കളെയും കാലിയായ കസേരകളും കാണപ്പെട്ടത്.

ഡെല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഫസ്റ്റ് പോസ്റ്റ് ഫോട്ടോഗ്രാഫറായ നരേഷ് ശര്‍മ്മയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഏഴാം തീയതിയാണ് വോട്ടെടുപ്പ് നടക്കുന്ന ഡെല്‍ഹിയില്‍ പരസ്യപ്രചരണങ്ങള്‍ ഇന്ന് അവസാനിക്കും.