എലിസബത്ത് സൂസന്‍ രണ്ടാം സ്വര്‍ണ്ണവും വെടിവെച്ചിട്ടു ; കേരളത്തിന് പതിനൊന്നാം സ്വര്‍ണം

single-img
5 February 2015

Elisebathദേശീയ ഗെയിംസില്‍ കേരളത്തിന് 11മത് സ്വര്‍ണം നേടിതന്നു കൊണ്ട് എലിസബത്ത് സൂസന്‍ കോശി തന്റെ രണ്ടാം സ്വര്‍ണ്ണം വെടിവെച്ചിട്ടു. 50 മീറ്റര്‍ എയര്‍ റൈഫിള്‍സ് ത്രീ പൊസിഷനിലാണ് നേട്ടം.

ഷൂട്ടിങ്ങിലിടക്കം കേരളം ഇന്ന് നാല് സ്വര്‍ണം സ്വന്തമാക്കി. തുഴച്ചിലിലാണ് മൂന്ന് സ്വര്‍ണം. വനിതകളുടെ 500 മീറ്റര്‍ സിംഗിള്‍ സ്‌കള്‍സ് റോവിങ്ങില്‍ ഡിറ്റിമോള്‍ വര്‍ഗീസും വനിതകളുടെ കോക്‌സ്‌ലെസ് ഫോര്‍ 500 മീറ്ററില്‍ എ. അശ്വനി, നിമ്മി തോമസ്, അഞ്ജലി രാജ്, ഹണി ജോസഫ് എന്നിവരടങ്ങിയ ടീമും വനിതകളുടെ ഡബിള്‍സ് സ്‌കള്ളില്‍ ഡിറ്റി മേള്‍താര സഖ്യവുമാണ് സ്വര്‍ണം നേടിയത്.

11 സ്വര്‍ണവും 8 വെള്ളിയും 11 വെങ്കലവുമായി കേരളം പോയിന്റ് പട്ടികയില്‍ നാലാമതാണ്.