അവനെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയത് സിനിമാകാര്യം ചര്‍ച്ച ചെയ്യാനെന്ന പേരില്‍, മകന്‍ ചതിയില്‍പ്പെടുകയായിരുന്നുവെന്ന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ്

single-img
5 February 2015

shine-tom-chackoകൊച്ചി: മയക്കുമരുന്ന് കേസില്‍ പിടിയിലായ യുവനടന്‍ ഷൈന്‍ ടോം ചാക്കോ നിരപരാധിയെന്ന് പിതാവ് ചാക്കോ. ഷൈനിനെ ചതിയില്‍പ്പെടുത്തിയത് സഹസംവിധായിക ബ്ലസിയാണെന്നും അദ്ദേഹം ആരോപിച്ചു.

 

ഷൈനിനെ ബ്ലസി കടവന്ത്രയിലുള്ള ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സിനിമാകാര്യം ചര്‍ച്ച ചെയ്യാനെന്ന പേരിലാണ് ഷൈനെ വിളിച്ചുവരുത്തിയത്. ഷൈന്‍ പുകവലിക്കാറില്ല. സ്‌മോക്കേഴ്‌സ് പാര്‍ട്ടിയില്‍ പങ്കെടുക്കാറില്ലെന്നും ചാക്കോ വ്യക്തമാക്കി. ഷൈന്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു. ഷൈന് നിസാമുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും ചാക്കോ വ്യക്തമാക്കി.

 

വിവാദ വ്യവസായി നിസാമിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ഷൈന്‍ ടോം ചാക്കോയെയും മോഡലുകളെയും ഈ മാസം 31 നാണ് കൊക്കയ്ന്‍ കൈവശം വെച്ചതിന് പോലീസ് പിടികൂടിയത്. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് വ്യവസായിയായ മുഹമ്മദ് നിസാം.