‘വൈകിപ്പറക്കല്‍ തുടര്‍ക്കഥയാക്കിയ എയര്‍ ഇന്ത്യയെ എങ്ങനെ വിശ്വസിക്കും’ ഇന്ത്യയില്‍ നിന്നുള്ള വിദേശയാത്രികര്‍ എയര്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയത് യുഎഇയുടെ വിമാന സര്‍വ്വീസുകളെ

single-img
5 February 2015

Air Indiaവൈകിപ്പറക്കലും മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് റദ്ദാക്കലും ……………………….എയര്‍ഇന്ത്യ ശീലമാക്കിയ രണ്ട് കാര്യങ്ങളാണിവ. വൈകിപ്പറക്കലും സര്‍വ്വീസ് റദ്ദാക്കലും നിത്യസംഭവമായതോടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ ഇന്ത്യക്കാര്‍ പോലും കൈവിടുകയാണ്.

 

 

അതിനാല്‍തന്നെ ഇന്ത്യയില്‍ നിന്നുള്ള വിദേശയാത്രികര്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് യുഎഇയുടെ വിമാന സര്‍വ്വീസുകളെയാണ്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈദുബൈ എന്നിവയുടെ വിമാനസര്‍വ്വീസുകളെയാണ് ഇന്ത്യന്‍ യാത്രക്കാര്‍ കൂടുതലും ആശ്രയിച്ചത്. ഇന്ത്യയുടെ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 2014ല്‍ അബുദാബിയിലെ ഇത്തിഹാദുമായി സഹകരണമുള്ള ജെറ്റ് എയര്‍വേസിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ യാത്രികര്‍ സഞ്ചരിച്ചത്. 55,59,438 യാത്രക്കാര്‍ ജെറ്റ് എയര്‍വേയ്‌സ് ഉപയോഗപ്പെടുത്തി.

 

 

49,84,660 യാത്രക്കാരുമായി രണ്ടാം സ്ഥാനത്താണ് ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യയുള്ളത്. തൊട്ടുപിറകെയുളള എമിറേറ്റ്‌സില്‍ 48,34,229 പേര്‍ യാത്ര ചെയ്തു. എമിറേറ്റ്‌സിലും ഫ്‌ലൈദുബൈയിലും യാത്രചെയ്തവരുടെ എണ്ണമെടുക്കുമ്പോള്‍ എയര്‍ ഇന്ത്യയുമായി നേരിയ വ്യത്യാസമാണുള്ളത്.