സോഷ്യല്‍മീഡിയ വഴി താരമായ മെറിൻ ജോസഫ് ഐപിഎസ് വിവാഹിതയായി.

single-img
5 February 2015

screen-18.58.03[05.02.2015]സോഷ്യല്‍ മീഡിയ താരമാക്കിയ മെറിന്‍ ജോസഫ് ഐപിഎസ് വിവാഹിതയായി. പരിശീലന കാലത്തുതന്നെ മെറിന്‍ കൊച്ചിയില്‍ ചാര്‍ജെടുത്തെന്ന വാര്‍ത്തയും ചിത്രങ്ങളുമെന്നല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.

merin-josephതിരുവനന്തപുരം സ്വദേശിനിയായ മെറിന്‍ ജോസഫ് ഐപിഎസ് ട്രെയിനിങ്ങിന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴാണ് അവിടെ കമ്മീഷണറായി നിയമിക്കപ്പെട്ടുവെന്ന പ്രചരണം സോഷ്യൽ മീഡിയ വഴി പടർന്നത്. യൂണിഫോമുലുള്ള ചിത്രം കൂടിയായപ്പോള്‍ എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തിരുന്നു.

ഒടുവില്‍ താന്‍ കൊച്ചിയിലെ കമ്മീഷണറല്ലെന്നും ഇപ്പോള്‍ ട്രെയിനിംഗിലാണെന്നും പറയേണ്ടി വന്നു മെറിന്. എന്നാല്‍ പിന്നീട് മെറിന് പോസ്റ്റിങ് കൊച്ചിയില്‍ തന്നെ ലഭിക്കുകയായിരുന്നു.

കോട്ടയം പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍വച്ചായിരുന്നു വിവാഹം. കോട്ടയം സ്വദേശിയായ ഡോക്ടര്‍ ക്രിസ് എബ്രഹാമായിരുന്നു വരന്‍.