മാലമോഷണക്കേസ് ക്ലൈമാക്‌സില്‍ ട്വിസ്‌റ്റോട് ട്വിസ്റ്റ്

single-img
5 February 2015

3600531377_prasanthതൃശൂര്‍ മാള ചക്കമാത്ത പ്രശാന്തിന് (24) ഏതുനിമിഷത്തിലാണെന്ന് അറിയില്ല അങ്ങനെയൊരു ബുദ്ധി കൃത്യം ചെയ്യാന്‍ തോന്നിയത്. പ്രശാന്ത് ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് യുവതിയില്‍ നിന്നും തട്ടിയെടുത്ത രണ്ടരപവന്‍ മാല കാരണം കഷ്ടപ്പെട്ടത് റെയില്‍വേ പോലീസ് മാത്രമല്ല. ഇപ്പോള്‍ യുവതിയുടെ ഭര്‍ത്താവ് കൂടിയാണ്. റയില്‍വേ പൊലീസിനെ മണിക്കൂറോളം കഷ്ടപ്പെടുത്തിയ മാല മോഷണക്കേസ് ആന്റി ക്ലൈമാക്‌സിലാണ് അവസാനിച്ചത്.

സഹോദരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു ഗള്‍ഫിലേക്ക് അയച്ച ശേഷം ബന്ധുക്കള്‍ക്കൊപ്പം പാലക്കാട്ടേക്കു ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന യുവതിയുടെ മാലയാണ് പ്രശാന്ത് പൊട്ടിച്ചുകൊണ്ട് ഓടിയത്. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന റയില്‍വേ പൊലീസുകാര്‍ പ്രതിയുടെ പിന്നാലെ കുതിച്ചു. മറ്റൊരു പൊലീസുകാരനും ഒരു ലോറി ഡ്രൈവറുകൂടി ബൈക്കില്‍ പ്രതിയെ പിന്‍തുടര്‍ന്നു. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിലൂടെ മാര്‍ക്കറ്റ് റോഡ് പരിസരത്ത് നിന്നു യുവാവിനെ പോലീസ് പിടികൂടി. തൊണ്ടിയോശട തന്നെ.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മാല പരിശോധിച്ചപ്പോഴാണ് ട്വിസ്റ്റ് എത്തിയത്. സ്വര്‍ണപണിക്കാരന്‍ മാല ഉരച്ചു നോക്കി മാറ്റ് കുറവാണെന്ന് അറിയിച്ചതോടെ പോലീസ് സംശയ നിവാരണത്തിനായി മാല ആഭരണശാലയില്‍ കൊണ്ടു പോയി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ മാല മുക്കുപണ്ടമാണെന്ന് തെളിയുകയായിരുന്നു. ഒരു മുക്കുപണ്ടത്തിന് വേണ്ടി ഞങ്ങളെ എന്തിനാണ് ഇങ്ങനെ ഓട്ടിച്ചതെന്ന പോലീസിന്റെ ചോദ്യത്തിന് മാല മുക്കുപണ്ടമാണെന്നു തനിക്കറിയില്ലെന്ന് യുവതി ഉറപ്പിച്ചു പറഞ്ഞു.

ഒരു സ്വര്‍ണ്ണമാല വേണമെന്ന തന്റെ നിരന്തരമായ ആവശ്യം പരിഗണിച്ച് സഹോദരനെ വിമാനത്താവളത്തില്‍ യാത്രയാക്കാന്‍ പോകുന്നതിനോടനുബന്ധിച്ച് ഭര്‍ത്താവ് വാങ്ങിക്കൊടുത്ത നല്ല ഫാഷനിലുള്ള രണ്ടര പവന്റെ മാല ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മുക്കുപണ്ടമായതിറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് യുവതി. കൂട്ടത്തില്‍ പ്രസ്തുത സ്‌നേഹോപഹാരം സമ്മാനിച്ച ഭര്‍ത്താവും.