ഫ്‌ളൈഓവറിന് ഗാന്ധി ഘാതകൻ ‘ഗോഡ്‌സെ’യുടെ പേര്; ബിജെപി സര്‍ക്കാര്‍ തീരുമാനം വിവാദത്തിൽ

single-img
4 February 2015

flyoverരാഷ്ട്രപിതാവിന്റെ ഘാതകൻ ‘ഗോഡ്‌സെ’യുടെ പേര് രാജസ്ഥാനിലെ ഫ്‌ളൈഓവറിന് നൽകിയ ബിജെപി സർക്കാർ തീരുമാനം വിവാദത്തിൽ.നാല് വരി ഫ്‌ളൈ ഓവറിനാണ് ഗോഡ്‌സെയുടെ പേര് സർക്കാർ നൽകിയത്.ദേശിയവാദി നാഥൂറാം ഗോഡ്സെ പാലം എന്നാണു ഫ്‌ളൈ ഓവറില്‍ പതിച്ച ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.2012ല്‍ അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് ഫ്‌ളൈഓവര്‍ നിര്‍മ്മാണം ആരംഭിച്ചത്. 22 കോടിയാണ് ഫ്‌ളൈഓവറിന്റെ പദ്ധതി ചെലവ്.

screen-10.43.50[04.02.2015]ഫ്‌ളൈഓവറിന് ഗോഡ്‌സെയുടെ പേര് നല്‍കിയതിനെതിരെ കോൺഗ്രസും മാധ്യമങ്ങളും രംഗത്ത് വന്നതിനെ തുടർന്ന് ജില്ലാ കളക്ടര്‍ മഹാവീര്‍ സ്വാമി ഫലകം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കുകകയായിരുന്നു. സാമൂഹ്യവിരുദ്ധരാണ് ഫലകത്തിന് പിന്നിലെന്നും കളക്ടര്‍ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റേയും നേതാക്കളുടേയും അനുമതിയോടെയാണ് ഫ്‌ളൈഓവറിന് ഗോഡ്‌സെയുടെ പേര് നല്‍കിയതെന്ന് മുന്‍ കോണ്‍ഗ്രസ് എംപി ഭന്‍വര്‍ ജിതേന്ദ്ര സിംഗ് ആരോപിച്ചു.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ ഏറിയത് മുതൽ ഗാന്ധി ഘാതകനായ ഹിന്ദുത്വ തീവ്രവാദി ഗോഡ്സെയെ വെള്ളപൂശാനുള്ള ശ്രമങ്ങൾ ബിജെപി നേതാക്കളും സംഘപരിവാർ സംഘടനകളും നടത്തിക്കൊണ്ടിരുക്കുന്നതിനിടെയാണു ‘ഗോഡ്‌സെ’യുടെ പേര് ഫ്‌ളൈ ഓവറിനു നൽകിയത്