പെട്രോളിന്‌ 2.42, ഡീസലിന്‌ 2.25 രൂപ കുറഞ്ഞു

single-img
4 February 2015

petrolആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്ന പശ്ചാത്തലത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കുറവ് വരുത്താന്‍ എണ്ണക്കമ്പനികളുടെ തീരുമാനം. പെട്രോള്‍ ലിറ്ററിന് രണ്ടു രൂപ 42 പൈസയും ഡീസല്‍ ലിറ്ററിന് രണ്ടു രൂപ 25 പൈസയുമാണ് കുറച്ചിട്ടുള്ളത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും.

ജനുവരി 16 നായിരുന്നു പെട്രോൾ, ഡീസൽ വില അവസാനമായി കുറച്ചത്. ആഗസ്റ്റിനുശേഷം പെട്രോൾ വില പത്താം തവണയാണ് കുറയുന്നത്. ഡീസലിന് ഒക്ടോബറിനുശേഷം ആറാം തവണയാണ് വില കുറയ്ക്കുന്നത്. നവംബറിനു ശേഷം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി നാല് തവണ വർദ്ധിപ്പിച്ചതു കാരണം 20,000 കോടി രൂപയാണ് സർക്കാരിന് അധികവരുമാനമായി ലഭിക്കുന്നത്.

പെട്രോൾ, ഡീസൽ പുതുക്കിയ വില (പഴയ വില ബ്രായ്‌ക്കറ്റിൽ)

പെട്രോൾ
[quote arrow=”yes”]ആലപ്പുഴ- 60.12 (62.68)
എറണാകുളം- 59.81(62.38)
ഇടുക്കി-60.63(63.19)
കണ്ണൂർ-59.98 (62.55)
കാസർകോഡ്-60.57(63.14)
കൊല്ലം- 60.70 (63.26)
കോട്ടയം-60.12 (62.68)
കോഴിക്കോട് -60.04(62.61)
മലപ്പുറം -60.34 (62.91)
പാലക്കാട് – 60.66 (63.22)
പത്തനംതിട്ട -60.49 (63.06)
തിരുവനന്തപുരം -61.13 (63.69)
തൃശൂർ -60.30 (62.86)
വയനാട് – 60.67 (63.23)
മാഹി -54.60 (56.90)[/quote]

ഡീസൽ
[quote arrow=”yes”]ആലപ്പുഴ- 49.90 (52.37)
എറണാകുളം- 49.61(52.08)
ഇടുക്കി-50.30(52.76)
കണ്ണൂർ-49.79 (52.26)
കാസർകോഡ്-50.35(52.82)
കൊല്ലം- 50.45 (52.92)
കോട്ടയം-49.90 (52.37)
കോഴിക്കോട് -49.85(52.32)
മലപ്പുറം -50.14 (52.61)
പാലക്കാട് – 50.41 (52.88)
പത്തനംതിട്ട -50.26 (52.72)
തിരുവനന്തപുരം -50.86(53.32)
തൃശൂർ -50.07 (52.54)
വയനാട് – 50.36 (52.82)
മാഹി -47.32 (49.64)[/quote]