ആണ്‍കുട്ടികള്‍ ജനിക്കാത്തവര്‍ക്ക് ഹരിയാന സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസിഡറും യോഗാഗുരുവുമായ ബാബാ രാംദേവിന്റെ ദിവ്യപുത്ര ജീവക് ബീജ്

single-img
4 February 2015

Babaസ്ത്രീകള്‍ക്ക് ആണ്‍കുട്ടികളെ പ്രസവിക്കാന്‍ സഹായിക്കുന്ന ദിവ്യ ഔഷധമെന്ന പേരില്‍ ഹരിയാന സംസ്ഥാനത്തിന്റെ പ്രാന്റ് അംബാസഡറും യോഗ ഗുരുവുമായ രാംദേവിന്റെ വക ദിവ്യ പുത്ര ജീവക് ബീജ് വിപണിയിലെത്തി. രാംദേവിന്റെ പതജ്ജലി യോഗ പീഠമാണ് ഈ ഔഷധം പുറത്തിറക്കിയിരിക്കുന്നത്.

വന്ധ്യതയ്ക്കും ആണ്‍ സന്താമനാത്പാദനത്തിനും വേണ്ടിയുള്ള ഔഷധം എന്ന പേരിലാണ് ഇത് വില്‍പ്പന നടത്തുന്നത്. ദമ്പതിമാരുടെ ഇടയില്‍ വന്‍ പ്രചാരമാണ് ഈ ഔഷധത്തിന് ലഭിക്കുന്നത്. നൂറുകണക്കിന് ഇന്ത്യന്‍ ദമ്പതികള്‍ക്ക് ആണ്‍കുട്ടികളെ ലഭിച്ചുവെന്ന പ്രചാരണത്തോടെ വിദേശത്തും രപസ്തുത ഔഷധത്തിന് നല്ല പ്രചരണമാണ് കിട്ടുന്നത്.