അബ്ദുള്‍ ഖാദറിന് മനസ്സിലായത് ഇന്ത്യന്‍ സെലക്ടര്‍മാര്‍ മനസ്സിലാക്കാതെ പോയി, ലോകകപ്പ് ടീമില്‍ നിന്ന് യുവരാജിനെയും സെവാഗിനെയും ഒഴിവാക്കിയത് ആനമണ്ടത്തരമെന്ന് പാക് ഇതിഹാസ സ്പിന്നര്‍

single-img
4 February 2015

qadir300241ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീം തോറ്റ് തുന്നംപാടിയപ്പോഴാണ് യഥാര്‍ത്ഥത്തില്‍ സെവാഗിന്റെയും യുവരാജിന്റെയും വില എന്തെന്ന് തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിലേക്ക് തന്നെയാണ് പാക്കിസ്ഥാന്റെ ഇതിഹാസ താരവും മുന്‍ സ്പിന്നറുമായ അബ്ദുള്‍ ഖാദിര്‍ വിരല്‍ചൂണ്ടുന്നത്. ലോകകപ്പ് ടീമില്‍ നിന്ന് യുവരാജിനെയും സെവാഗിനെയും ഒഴിവാക്കിയത് ആനമണ്ടത്തരമെന്നാണ് അബ്ദുള്‍ ഖാദിറിന്റെ അഭിപ്രായം. മികച്ച പ്രതിഭയുളള താരങ്ങളെ ഒഴിവാക്കിയ സെലക്ടര്‍ ബോര്‍ഡിന്റെ നടപടി നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറയുന്നു.

 

 

സെവാഗും യുവരാജുമുളള ടീമിനെ നേരിടാന്‍ ഏതും ബൗളറും ഒന്നു പേടിക്കും. യുവരാജിന് മികച്ച രീതിയില്‍ പന്തെറിയാനും സാധിക്കുമെന്നും അബ്ദുള്‍ ഖാദിര്‍ ചൂണ്ടിക്കാട്ടി. അതേസമയം യുവരാജിനെ ടീമിലെടുക്കണമെന്ന ആവശ്യം ഇന്ത്യന്‍ ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുകയാണ്. സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ച് യുവരാജിനായി വലിയ പ്രചരണമാണ് നടക്കുന്നത്.